തൽബീന കഴിക്കൽ 🍵
എന്താണ് തൽ ബീന❓
തൽ ബീനയെ സംബന്ധിച്ച് ഇമാം ബുഖാരിയും മുസ് ലിമും ഉദ്ധരിച്ച ഹദീസിൽ കാണാം…
ﻋَﻦْ ﻋَﺎﺋِﺸَﺔَ ﺯَﻭْﺝِ ﺍﻟﻨَّﺒِﻲِّ ﺻَﻠَّﻰ ﺍﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﺃَﻧَّﻬَﺎ ﻛَﺎﻧَﺖْ ﺇِﺫَﺍ ﻣَﺎﺕَ ﺍﻟْﻤَﻴِّﺖُ ﻣِﻦْ ﺃَﻫْﻠِﻬَﺎ ﻓَﺎﺟْﺘَﻤَﻊَ ﻟِﺬَﻟِﻚَ ﺍﻟﻨِّﺴَﺎﺀُ ، ﺛُﻢَّ ﺗَﻔَﺮَّﻗْﻦَ ﺇِﻻ ﺃَﻫْﻠَﻬَﺎ ﻭَﺧَﺎﺻَّﺘَﻬَﺎ ، ﺃَﻣَﺮَﺕْ ﺑِﺒُﺮْﻣَﺔٍ ﻣِﻦْ ﺗَﻠْﺒِﻴﻨَﺔٍ ﻓَﻄُﺒِﺨَﺖْ ، ﺛُﻢَّ ﺻُﻨِﻊَ ﺛَﺮِﻳﺪٌ ﻓَﺼُﺒَّﺖْ ﺍﻟﺘَّﻠْﺒِﻴﻨَﺔُ ﻋَﻠَﻴْﻬَﺎ ، ﺛُﻢَّ ﻗَﺎﻟَﺖْ : ﻛُﻠْﻦَ ﻣِﻨْﻬَﺎ ، ﻓَﺈِﻧِّﻲ ﺳَﻤِﻌْﺖُ ﺭَﺳُﻮﻝَ ﺍﻟﻠَّﻪِ ﺻَﻠَّﻰ ﺍﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳَﻘُﻮﻝ : (ﺍﻟﺘَّﻠْﺒِﻴﻨَﺔُ ﻣُﺠِﻤَّﺔٌ ﻟِﻔُﺆَﺍﺩِ ﺍﻟْﻤَﺮِﻳﺾِ ، ﺗَﺬْﻫَﺐُ ﺑِﺒَﻌْﺾِ ﺍﻟْﺤُﺰْﻥِ )
ﺭﻭﺍﻩ ﺍﻟﺒﺨﺎﺭﻱ ( 5101 ) ﻭﻣﺴﻠﻢ ( 2216 ) .
ആയിശാ (റ) വിൽ നിന്ന് നിവേദനം: തങ്ങളുടെ കുടുംബത്തിൽ വല്ലവരും മരണപ്പെടുകയും വീട്ടുകാരും അടുത്ത ബന്ധുക്കളുമൊഴിച്ച് ബാക്കി എല്ലാവരും പിരിഞ്ഞു പോവുകയും ചെയ്താൽ,
ആയിശാ (റ) ഒരു കൽചട്ടി വരുത്തി തൽബീന
(ബാർലി, തേൻ മുതലായവ ചേർത്ത് ഉണ്ടാക്കുന്ന ഒരു തരം പലഹാരം) തയ്യാർ ചെയ്യാൻ കൽപ്പിക്കും.
പിന്നീട് റൊട്ടി ചുട്ട് അതിൻമേൽ
തൽ ബീന ഒഴിക്കും. എന്നിട്ട് പറയും: നിങ്ങൾ ഇതിൽ നിന്ന് തിന്നുക.. റസൂൽ صلى الله عليه وسلم പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് “തൽ ബീന രോഗിയുടെ ഹൃദയത്തിന് സമാധാനമുണ്ടാക്കുന്നതാണ്. ചില മാനസിക രോഗങ്ങൾ അത് ഇല്ലാതാക്കുകയും ചെയ്യും” (ബുഖാരി – 5365, 5101 മുസ് ലിം – 2216)
📝തൽബീന ഉണ്ടാക്കുന്ന വിധം📝
ആവിശ്യമുള്ള സാധനങ്ങൾ
1⃣ രണ്ട് സ്പൂൺ തൽബീന
2⃣ ഒരു സ്പൂൺ തേൻ
3⃣ ഒരു കപ്പ് വെള്ളം
പാകം ചെയ്യേണ്ട വിധം
രണ്ട് സ്പൂൺ തൽബീന ഒരു കപ്പ് വെള്ളം ഒഴിച്ച് അഞ്ച് – പത്ത് (5 -10) മിനുട്ട് അടുപ്പിൽ വെച്ച് ചൂടാക്കുക. പിന്നീട് തേൻ ഒഴിക്കാവുന്നതാണ്.. അതോടു കൂടി തൽബീന തയ്യാർ..!!
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ…
റൊട്ടി പോലെയുള്ളതിൽ ഒഴിച്ച് തൽ ബീന കഴിക്കാവുന്നതാണ്.
രോഗികൾക്കും, ടെൻഷൻ അനുഭവിക്കുന്നവർക്കുമാണ് തൽ ബീന. അതു കൊണ്ട് മരണവീട്ടിൽ ദു:ഖം അനുഭവിക്കുന്നവർക്കും നമുക്ക് തൽ ബീന ഉണ്ടാക്കി കൊടുക്കാം, ആയിശ (റ) അങ്ങനെ ചെയ്യാറുണ്ടായിരുന്നു (ബുഖാരി, മുസ് ലിം)
തൽബീന ഒരു ഇസ് ലാമിക ഔഷധമാണ്
പ്രതിഫലം ആഗ്രഹിച്ച് കഴിക്കുക..കാരണം ഇതു സുന്നത്താണ്.